കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങിനെ പാകിസ്താനിലേക്ക് അയക്കുമെന്ന് ബിജെപി എംഎല്‍എ
ദ്വിഗ് വിജയ് സിങ്ങിന് ആരാധകരുള്ളത് ലാഹോറിലും ഇസ്ലാമാബാദിലുമെന്നും പരാമര്‍ശം
Digvijaya Singh
ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ദ്വിഗ് വിജയ് സിങ്ങിനെ പാകിസ്താനിലേക്ക് അയക്കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രാമേശ്വര്‍ ശര്‍മ എംഎല്‍എ. മധ്യപ്രദേശിലെ രാജ്ഗ്രഹ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ദ്വിഗ് വിജയ് സിങ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും തോല്‍വിക്ക് പിന്നാലെ അദ്ദേഹത്തെ പാകിസ്താനിലേക്ക് അയക്കുമെന്നുമാണ് വിവാദ പരാമര്‍ശം.
മാധ്യമങ്ങള്‍ക്കുമുന്നിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദ്വിഗ് വിജയ് സിങ്ങിന് ഹിന്ദുസ്ഥാനില്‍ ഒരിടം പോലുമില്ലാതെ പറഞ്ഞയക്കും. ലാഹോറിലോ ഇസ്ലാമാബാദിലോ ആണ് അദ്ദേഹത്തിന് ആരാധകരുള്ളതെന്നും മധ്യപ്രദേശില്‍ അദ്ദേഹത്തിന് ആരാധകരില്ലെന്നും രാമേശ്വര്‍മ പറഞ്ഞു. മണ്ഡലത്തില്‍ ദ്വിഗ് വിജയ് സിങ്ങിന് എതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രസ്താവന വിവാദമായതോടെ പരാര്‍ശം സംബന്ധിച്ച് തന്റെ നിയമ വിദഗ്ധര്‍ പരിശോധിച്ചു വരികയാണെന്ന് ദ്വിഗ് വിജയ് പ്രതികരിച്ചു.
2014, 2019 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രാജ്ഗ്രഹ് എം.പിയായ റോഡ്മല്‍ നഗറിനെയാണ് മണ്ഡലത്തില്‍ ദ്വിഗ് വിജയ് സിങ് നേരിടുക. 1984 ലും 1991 ലും ദ്വിഗ് വിജയ് സിങ്ങായിരുന്നു രാജ്ഗ്രഹ് എം.പി. മധ്യപ്രദേശില്‍ നാല് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
Adjust Story Font
16