Quantcast

ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മധ്യപ്ര​ദേശ് സർക്കാർ

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2024-08-13 16:35:52.0

Published:

13 Aug 2024 4:01 PM GMT

ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി  മധ്യപ്ര​ദേശ് സർക്കാർ
X

ഭോപ്പാൽ : ആർ.എസ്.എസ് നേതാക്കളെഴുതിയ പുസ്തകങ്ങൾ സംസ്ഥാനത്തെ കോളജുകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മധ്യപ്ര​ദേശ് സർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

ആർ.എസ്.എസുമായി ബന്ധമുള്ള വ്യക്തികൾ രചിച്ച 88 പുസ്തകങ്ങൾ വാങ്ങാൻ സർക്കാർ,സ്വകാര്യ കോളേജ് അഡ്മിനിസ്ട്രേഷനുകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധമുള്ളവർ എഴുതിയ പുസ്തകങ്ങളാണ് വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്.

വിവിധ ബിരുദ കോഴ്‌സുകളിൽ ഈ പുസ്‌തകങ്ങൾ ഉൾപ്പെടുത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഓരോ കോളേജിലും ഇന്ത്യൻ നോളജ് ട്രഡീഷൻ സെൽ രൂപീകരിക്കണമെന്നും കോളജ് അഡ്മിനിസ്ട്രേഷനുകൾക്ക് നിർദ്ദേശം നൽകി.

സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു​.

ആർ.എസ്.എസ് ഭാരവാഹികളുടെ പുസ്തകങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ദേശസ്നേഹം വളർത്തുമെന്നും അവയൊന്നും ദേശവിരുദ്ധമല്ലെന്നാണ് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്.

TAGS :

Next Story