Quantcast

'ജെ.ഡി.എസിലെ ഭൂരിപക്ഷം നേതാക്കളും അണികളും എനിക്കൊപ്പം'; അവകാശവാദവുമായി സി.എം ഇബ്രാഹിം

''നിരവധി എം.എല്‍.എമാരുടെ പിന്തുണയും എനിക്കുണ്ട്. ഉടന്‍ തന്നെ ഒരു കോര്‍ കമ്മിറ്റി രുപീകരിച്ച് തീരുമാനം ദേവഗൗഡയെ ഔദ്യോഗികമായി അറിയിക്കും."

MediaOne Logo

Web Desk

  • Updated:

    2023-10-17 07:33:04.0

Published:

17 Oct 2023 5:27 AM GMT

Majority of JDS leaders and activists are with me; CM Ibrahim says to MediaOne, CM Ibrahim about JDS split, JDS NDA alliance
X

സി.എം ഇബ്രാഹിം

ബംഗളൂരു: എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാനുള്ള തീരുമാനത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ജെ.ഡി.എസ് പിളര്‍പ്പിലേക്ക്. താനാണ് യഥാര്‍ത്ഥ ജെ.ഡി.എസിന്‍റെ പ്രസിഡന്‍റെന്നും പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും തനിക്കൊപ്പമാണെന്നും മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം അവകാശപ്പെട്ടു. 'മീഡിയവണി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി കുടുംബസ്വത്തല്ലെന്ന് സി.എം ഇബ്രാഹിം വ്യക്തമാക്കി. എന്‍.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനം പാര്‍ട്ടിയുടേതല്ല. അത് കുമാരസ്വാമിയുടെ സ്വന്തം നിലക്കുള്ള തീരുമാനം മാത്രമാണ്. ഭൂരിപക്ഷം നേതാക്കളും തന്നോടൊപ്പമുണ്ട്. 28 ജില്ലകളില്‍നിന്നുള്ള നേതാക്കളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും സി.എം ഇബ്രാഹിം അവകാശപ്പെട്ടു.

''നിരവധി എം.എല്‍.എമാരുടെ പിന്തുണയും എനിക്കുണ്ട്. സമയമാവുമ്പോള്‍ അവര്‍ രംഗത്തുവരും. ഉടന്‍ തന്നെ ഒരു കോര്‍ കമ്മിറ്റി രുപീകരിച്ച് നിലവിലെ തീരുമാനം ദേവഗൗഡയെ ഔദ്യോഗികമായി അറിയിക്കും. കുമാരസ്വാമിയുടെ എടുത്തുചാട്ടത്തില്‍ ദേവഗൗഡ തൃപ്തനല്ല.''

എന്‍.ഡി.എക്കൊപ്പം പോയാല്‍ അംബാസഡര്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ തനിക്കും വാഗ്ദാനം ചെയ്തിരുന്നതായും സി.എം ഇബ്രാഹിം പറഞ്ഞു. കേരള ഘടകവും വ്യക്തമായി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെ.ഡി.എസ് കേരള ഘടകം ആര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കണമെന്നും സി.എം ഇബ്രാഹീം പറഞ്ഞു.

Summary: 'Majority of JDS leaders and activists are with me'; CM Ibrahim says to MediaOne

TAGS :

Next Story