Quantcast

ഫലസ്തീനിലെ നരനായാട്ട്; ഇസ്രായേൽ കപ്പലുകൾക്ക് വിലക്കുമായി മലേഷ്യ

ഇസ്രയേൽ പതാക പതിച്ച കപ്പലുകൾക്കെല്ലാം തുറമുഖങ്ങളിൽ വിലക്ക്

MediaOne Logo

Web Desk

  • Updated:

    2023-12-20 06:52:42.0

Published:

20 Dec 2023 6:50 AM GMT

ഫലസ്തീനിലെ നരനായാട്ട്;   ഇസ്രായേൽ കപ്പലുകൾക്ക് വിലക്കുമായി മലേഷ്യ
X

ക്വാലാലംപൂർ: ഫലസ്തീൻ ജനതക്കെതിരെ തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്കേർപ്പെടുത്തി മലേഷ്യൻ സർക്കാർ. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രായേൽ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകൾക്കാണ് രാജ്യത്തെ മുഴുവൻ തുറമുഖങ്ങളിലും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു.

'ഫലസ്തീൻ ജനതയ്ക്കെതിരെ തുടരുന്ന കൂട്ടക്കൊലയ്ക്കും ക്രൂരതയ്ക്കും എതിരായും അടിസ്ഥാന മാനുഷികതത്വങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗാമായാണ് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു.' ഇതിനൊപ്പം ഇസ്രയേൽ പതാക പതിച്ച കപ്പലുകളെയെല്ലാം മലേഷ്യൻ തുറമുഖങ്ങളിൽ നിന്ന് ചരക്ക് കയറ്റുന്നതിൽ നിന്ന് വിലക്കുമെന്നും അൻവർ പറഞ്ഞു.

ഫലസ്തീനിൽ തുടരുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരണം ആഹ്വാനം ചെയ്ത കൂട്ടായ്മ കപ്പലുകൾക്കും മലേഷ്യയിൽ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ കപ്പൽ കമ്പനികൾക്ക് വ്യാപാര അവസരമൊരുക്കുന്നതോടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ മലേഷ്യൻ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് ലോകം മനസിലാക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

TAGS :

Next Story