Quantcast

കിടിലൻ മോമോസ്; പാചകത്തിലും കൈവച്ച് ദീദി-വൈറൽ വീഡിയോ

ഇന്നലെ ഡാർജീലിങ്ങിലെ ഒരു തട്ടുകടയിലിറങ്ങി മമത ബാനർജി നാട്ടുകാർക്ക് പാനിപൂരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-14 12:17:21.0

Published:

14 July 2022 10:08 AM GMT

കിടിലൻ മോമോസ്; പാചകത്തിലും കൈവച്ച് ദീദി-വൈറൽ വീഡിയോ
X

ഡാർജീലിങ്: ഭരണരംഗത്തും രാഷ്ട്രീയരംഗത്തും വൈദഗ്ധ്യം തെളിയിച്ചയാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇപ്പോഴിതാ അടുക്കളയും ഭരിക്കാൻ തനിക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ദീദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനപ്രിയ വിഭവമായ മോമോസ് ആണ് മമത സ്വന്തം കൈകൊണ്ട് തയാറാക്കിയത്.

ഡാർജീലിങ്ങിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മമത തന്റെ പാചകവൈദഗ്ധ്യവും തെളിയിച്ചിരിക്കുന്നത്. ഇവിടെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അവർ രാവിലെ നഗരത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരുമായി കുശലം പറഞ്ഞു മുന്നോട്ടുപോകുന്നതിനിടെയാണ് കൂട്ടത്തിൽ ഒരാളുടെ വീട്ടിലേക്ക് കയറിയത്. എന്നാൽ, വീട്ടിൽ അതിഥികൾക്കൊരുക്കിയ മുറിയിലിരിക്കുന്നതിനു പകരം നേരെ അടുക്കളയിലേക്കാണ് പോയത്.

മോമോസ് ഉണ്ടാക്കാൻ താൽപര്യമറിയിച്ചു മമത. തുടർന്നാണ് വീട്ടുകാരിക്കൊപ്പം അവർ പാചകത്തിന് കൂട്ടുകൂടിയത്. മോമോസിനകത്ത് ചിക്കൻ ചേർക്കാൻ കൂടിക്കൊടുത്ത അവർ സൂപ്പ് തയാറാക്കാനും സഹായിച്ചു. വിവരമറിഞ്ഞ് അയൽക്കാരുടെ ഒരു പട തന്നെ സ്ഥലത്തെത്തി. മുഖ്യമന്ത്രിയെ കാണാനും ഫോട്ടോയെടുക്കാനുമുള്ള തിരക്കായിരുന്നു അവിടെ.

അയൽരാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും ജനപ്രിയമായ വിഭവമാണ് മോമോസ്. അസം, സിക്കിം, ഉത്തരാഖണ്ഡ്, ലഡാക്ക്, തുടങ്ങിയ അയൽനാടുകളെപ്പോലെ ഡാർജീലിങ്ങുകാരുടെയും ഇഷ്ടവിഭവമാണ് മോമോസ്. ഇതിനുമുൻപും ഡാർജീലിങ്ങിലെത്തിയപ്പോൾ മമത മോമോസ് തയാറാക്കി വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇന്നലെ ഡാർജീലിങ്ങിലെ ഒരു തട്ടുകടയിലിറങ്ങി മമത ബാനർജി നാട്ടുകാർക്ക് പാനിപൂരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മോമോസ് തയാറാക്കുന്ന ദീദിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഡാർജീലിങ്ങിൽ ബംഗാൾ മുഖ്യമന്ത്രി ജഗ്ദീപ് ധൻക്കറുമായും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് അവർ പിന്നീട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടക്കം ഒരു തരത്തിലുമുള്ള രാഷ്ട്രീയവും തങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ചായ കുടിച്ച് കുശലം പറയുക മാത്രമാണ് ചെയ്തതെന്നുമാണ് 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മമത മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Summary: Mamata Banerjee tries her hand at making momos

TAGS :

Next Story