'എക്‌സിറ്റ് പോൾ ഫലങ്ങൾ രണ്ട് മാസം മുമ്പ് നിർമിച്ചത്, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല'; മമത ബാനർജി
''2016, 2019, 2021 വർഷങ്ങളിൽ എക്സിറ്റ് പോൾ എങ്ങനെയായിരുന്നുവെന്ന് നാം കണ്ടതാണ്''
കൊൽക്കത്ത: എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഫലങ്ങളെല്ലാം രണ്ട് മാസം മുമ്പ് വീട്ടിൽ നിർമ്മിച്ചതാണെന്നും ഇവക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും മമത പറഞ്ഞു.
'2016, 2019, 2021 വർഷങ്ങളിൽ എക്സിറ്റ് പോൾ എങ്ങനെയായിരുന്നുവെന്ന് നാം കണ്ടതാണ്. അന്നത്തെ പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. അതുകൊണ്ട് ഇപ്പോഴത്തെ ഫലത്തിലും വിശ്വസിക്കേണ്ട കാര്യമില്ല'..ടിവി 9 ബംഗ്ലയോട് മമത പറഞ്ഞു. 'ഈ എക്സിറ്റ് പോളുകൾ രണ്ട് മാസം മുമ്പ് മാധ്യമ ഉപയോഗത്തിനായി ചിലർ വീട്ടിൽ നിന്ന് നിർമ്മിച്ചതാണ്. അവക്ക് യാതൊരു വിലയുമില്ല..'. മമത പറഞ്ഞു.
'തന്‍റെ റാലികളിൽ നിന്ന് കിട്ടിയ ജനങ്ങളുടെ പ്രതികരണം എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്നില്ല.എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളുടെ ക്വാട്ട എടുത്തുകളഞ്ഞുവെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിച്ചത്. അതുകൊണ്ട് മുസ്‍ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. കൂടാതെ, പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയെ സഹായിച്ചെന്നും മമത ആരോപിച്ചു.
'അഖിലേഷ് യാദവ്, തേജസ്വി യാദവ്,എം.കെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കും. പ്രാദേശിക പാർട്ടികൾ എല്ലായിടത്തും മികച്ച പ്രകടനം കാഴ്ചവെക്കും'.മമത പറഞ്ഞു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
Adjust Story Font
16