മമത പ്രധാനമന്ത്രിയാകണം, അവരെ ആര്‍ക്കും ബ്ലാക്ക് മെയില്‍ ചെയ്യാനാവില്ല: സുബ്രഹ്മണ്യൻ സ്വാമി
'അധികാരത്തിലുള്ളവര്‍ക്ക് ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിയാത്ത പ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം'
സുബ്രഹ്മണ്യന്‍ സ്വാമി, മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രശംസിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. ആര്‍ക്കും ബ്ലാക്ക്‌മെയിൽ ചെയ്യാൻ പറ്റാത്ത ആളാണ് മമതയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
"മമത ബാനർജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അവർ ധീരയായ സ്ത്രീയാണ്. 34 വർഷമായി അവർ കമ്മ്യൂണിസ്റ്റുകാരോട് എങ്ങനെയാണ് പോരാടുന്നതെന്ന് നോക്കൂ. അവർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ"- കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അധികാരത്തിലുള്ളവര്‍ക്ക് ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിയാത്ത യഥാർഥ പ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യമെന്ന് താൻ കരുതുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു- "എനിക്ക് കുറേ ആളുകളെ അറിയാം. അവർ നിലവിലെ സർക്കാരിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. കാരണം ഇ.ഡിയോ മറ്റെന്തെങ്കിലുമോ വരുമെന്ന് അവർ ഭയപ്പെടുന്നു. അത് ഇന്ത്യൻ ജനാധിപത്യത്തിന് നല്ലതല്ല. ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യം"- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
Summary- Senior BJP leader and former Union minister Subramanian Swamy praises Trinamool Congress supremo and West Bengal Chief Minister Mamata Banerjee, saying she should have been the prime minister of India.
Adjust Story Font
16