Quantcast

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; 45കാരൻ അറസ്റ്റിൽ

ഇരുവരും ജയ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Oct 2024 9:58 AM

Man arrested for molesting woman on Chennai-bound IndiGo flight
X

ചെന്നൈ: ജയ്പൂരിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡി​ഗോ വിമാനത്തിൽ സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 45കാരനായ രാകേഷ് ശർമയാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്.

ജയ്പൂർ- ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിൽ ഒക്ടോബർ ഒൻപതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു.

വിമാനത്തിന്റെ വിൻഡോ സീറ്റിലായിരുന്നു സ്ത്രീ ഇരുന്നത്. ശർമ ഇവരുടെ പിറകിലെ സീറ്റിലും. യാത്രയ്ക്കിടെ ഇയാൾ സ്ത്രീയെ മോശമായി സ്പർശിക്കുകയായിരുന്നു എന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഇക്കാര്യം സ്ത്രീ കാബിൻ ക്രൂവിനോട് പറഞ്ഞു.

ജീവനക്കാർ വിവരം വിമാനത്താവളത്തിൽ വിളിച്ചറിയിക്കുകയും വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തപ്പോൾ പൊലീസെത്തി ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിലാണ് പൊലീസ് നടപടി.

ഒരു ടൈൽ കമ്പനിയിലെ ജീവനക്കാരനായ ശർമ, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ജയ്പൂരിലേക്ക് പോയത്. സംഭവത്തിൽ ഇൻഡി​ഗോ അധികൃതർ ഔ​ദ്യോ​ഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

TAGS :

Next Story