പ്രണയത്തിൽ എതിർപ്പ്: മകളുടെ സ്വകാര്യവീഡിയോകൾ സോഷ്യൽമീഡിയകളിൽ പ്രചരിപ്പിച്ച് പിതാവ്; പരാതി നൽകി ഭാര്യ
പെൺകുട്ടിയെ ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്തു.
![Man Circulates Daughters Obscene Videos, Wife Files Complaint Man Circulates Daughters Obscene Videos, Wife Files Complaint](https://www.mediaoneonline.com/h-upload/2024/07/13/1433381-so.webp)
ബെംഗളൂരു: 18കാരിയായ മകളുടെ സ്വകാര്യ വീഡിയോകൾ സോഷ്യൽമീഡിയകളിൽ പ്രചരിപ്പിച്ച് പിതാവ്. കർണാടക ഉഡുപ്പിയിലാണ് സംഭവം. മകളുടെ പ്രണയബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന പിതാവ്, പെൺകുട്ടി ഇതിൽ നിന്ന് പിന്തിരിയാതിരുന്നതോടെയാണ് ക്രൂരത ചെയ്തത്. പെൺകുട്ടിയെ ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ഉഡുപ്പിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവും തീർഥഹള്ളി സ്വദേശിയുമായ യുവാവും മകളുമായുള്ള പ്രണയത്തിൽ പിതാവിന് അതൃപ്തിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മർദിച്ച ഇയാൾ, ഫോണിൽ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
തുടർന്ന് മകളെയും ഭാര്യയേയും ക്രൂരമായി മർദിക്കുകയും ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, സ്വകാര്യദൃശ്യങ്ങൾ പിതാവ് തന്നെ സോഷ്യൽമീഡിയകളിൽ പങ്കുവച്ചതിൽ മനംനൊന്ത് വെള്ളിയാഴ്ച പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ, മാതാവ് ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് ഓഫീസർ വ്യക്തമാക്കി.
Adjust Story Font
16