വീട്ടുജോലി ചെയ്യാതെ ഗെയിം കളിച്ചുകൊണ്ടിരുന്ന മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ടടിച്ചുകൊന്നു
മാതാവിന്റെ പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
സൂറത്ത്: വീട്ടുജോലി ചെയ്യാതെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ടടിച്ചുകൊന്നു. ഗുജറാത്ത് സൂറത്ത് ചൗക് ബസാറിലാണ് സംഭവം. 18 വയസുകാരിയായ ഹെതാലിയാണ് പിതാവ് മുകേഷ് പർമറുടെ മർദനത്തിൽ കൊല്ലപ്പെട്ടത്.മാതാവ് ഗീതാബെന്നിന്റെ പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച മാതാവ് ജോലിക്ക് പോയസമയത്താണ് സംഭവം നടക്കുന്നത്. അസുഖബാധിതനായതിനാൽ പിതാവ് ജോലിക്ക് പോയിരുന്നില്ല. മകളോട് വീട്ടിലെ ജോലികൾ പൂർത്തിയാക്കാൻ നിർദേശിച്ചാണ് മാതാവ് ജോലിക്ക് പോയത്. എന്നാൽ അത് അവഗണിച്ച് മകൾ ഫോണിൽ ഗെയിം കളിക്കുന്നത് തുടർന്നപ്പോഴാണ് അച്ഛൻ പ്രകോപിതനായത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ മുകേഷ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.
നിലവിളികേട്ട് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 13 കാനായ മായങ്ക് ഓടിയെത്തിയപ്പോൾ സഹോദരി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കാണുന്നത്. മായങ്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് ജോലിസ്ഥലത്തെത്ത് നിന്നെത്തിയ മാതാവ് മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Adjust Story Font
16