Quantcast

ടാങ്ക് നിറച്ച് പുറത്തേക്ക്; റീലിനായി യുവാവിന്റെ 'സാഹസം': ഇടപെട്ട് പൊലീസ്, 'പണി' കിട്ടും

രാജസ്ഥാനിലെ അജ്മീറിലാണ് റീലിനായുള്ള യുവാവിന്റെ പ്രകടനം. വൈറലായതോടെ കേസ് എടുത്തിരിക്കുകയാണ് അജ്മീര്‍ പൊലീസ്

MediaOne Logo

Web Desk

  • Updated:

    2024-07-04 05:11:57.0

Published:

4 July 2024 5:08 AM GMT

ടാങ്ക് നിറച്ച് പുറത്തേക്ക്; റീലിനായി യുവാവിന്റെ സാഹസം: ഇടപെട്ട് പൊലീസ്, പണി കിട്ടും
X

അജ്മീർ: ടാങ്ക് നിറഞ്ഞിട്ടും ഡിസൽ അടിച്ച് പുറത്തേക്ക് കളഞ്ഞ് യുവാവിന്റെ സാഹസം. രാജസ്ഥാനിലെ അജ്മീറിലാണ് റീലിനായുള്ള യുവാവിന്റെ പ്രകടനം. റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് വഴിവെച്ചതോടെ കേസ് എടുത്തിരിക്കുകയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും.

ഒരു പെട്രോൾ പമ്പിൽ നിന്ന്, എസ്.യുവിയിലേക്ക് ഇന്ധനം നിറക്കുന്നതാണ് വീഡിയോയിലുള്ളത്. ഫുള്‍ ടാങ്കായി പുറത്തേക് കളയുകയാണ് ഇയാള്‍. ഒടുവിൽ ക്യാമറക്ക് നേരെ ആഘോഷ ചിഹ്നം കാണിച്ചാണ് സാഹസം അവസാനിപ്പിക്കുന്നത്.

ഒട്ടും സുരക്ഷിതമല്ലാതെ വൻ ദുരന്തത്തിന് വഴിവെച്ചേക്കാവുന്ന രീതിയിലുള്ള സാഹസങ്ങൾ സ്വീകാര്യമല്ലെന്നും യുവാവിനെതിരെ നടപടി എടുക്കണമെന്നും വീഡിയോ പങ്കുവെച്ച് പലരും കുറിച്ചു. മാധ്യമപ്രവർത്തകൻ നിഷാന്ത് ശർമ്മയാണ് വീഡിയോ പങ്കുവെച്ച് അജ്മീർ പൊലീസിനോട് ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകന് പൊലീസ് മറുപടി നൽകി. പിന്നാലെ മറ്റൊരു മറുപടിയും വന്നു, 'വാഹനം പിടിച്ചെടുത്തു. യുവാവിനെയും പെട്രോൾ പമ്പ് ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്ത് നിയമ നടപടി സ്വീകരിച്ചുവരികയാണ്'.

ഏകദേശം അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ സാഹസ വീഡിയോ കണ്ടത്. 1200ലേറെ ഷെയറുകളും ലഭിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നുമൊക്കെയാണ് പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. അതേസമയം നടപടിക്ക് വിധേയനായ ആളെക്കുറിച്ചുള്ള വിവരങ്ങൽ പുറത്തുവന്നിട്ടില്ല.

Watch Video Report

TAGS :

Next Story