Quantcast

ട്രെയിനിലെ പ്ലഗ് പോയിന്റിൽ വെള്ളം തിളപ്പിച്ചു; യുവാവിന് പിഴ

ട്രെയിനിൽ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റിൽ യുവാവ് ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-15 09:21:47.0

Published:

15 Jan 2024 9:20 AM GMT

Man plugs kettle in trains mobile charging point to boil water
X

അലീഗഢ്: ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിലുപയോഗിച്ച് വെള്ളം തിളപ്പിച്ച യുവാവിന് പിഴ. ഗയയിൽ നിന്ന് ന്യൂഡൽഹിലേക്കുള്ള മഹാബോധി എക്‌സ്പ്രസിലെ യാത്രക്കാരനെതിരെയാണ് നടപടി. റെയിൽവേ ആക്ട് സെക്ഷൻ 147 (1) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് 1000 രൂപ പിഴയടക്കണം

ലെയിൽ നിന്നുള്ള 36കാരനാണ് കേസിലെ പ്രതി. ശനിയാഴ്ച ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇയാൾ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് വരെ കാരണമാകാം എന്നതിനാൽ ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴ വിധിച്ചത് കൂടാതെ മേലാൽ ഇത്തരം പ്രവൃത്തികളിലേർപ്പെടരുതെന്ന് കോടതി യുവാവിന് താക്കീതും നൽകിയിട്ടുണ്ട്.

TAGS :

Next Story