Quantcast

മണിപ്പൂർ: ലംക ജില്ലയിൽ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്ത് കുകി സംഘടനകൾ

മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം വെള്ളിയാഴ്ച വരെ നീട്ടി.

MediaOne Logo

Web Desk

  • Published:

    2 Oct 2023 1:11 AM

Manipur: Kuki organisations calling for bandh in Lamka district
X

ഇംഫാൽ: മണിപ്പൂരിലെ ലംക ജില്ലയിൽ കുകി സംഘടനകൾ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്‌തെയ് വിദ്യാർഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കൾ പറഞ്ഞു. മെയ്‌തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടും.

അതിനിടെ മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. അഞ്ചുമാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്‌തെ വിദ്യാർഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ മണിപ്പൂരിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഇന്റർനെറ്റ് നിരോധനം വീണ്ടും ഏർപ്പെടുത്തിയത്.

TAGS :

Next Story