Quantcast

ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി

കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ ചോദ്യംചെയ്തതിനു പിന്നാലെയാണ് കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Published:

    17 April 2023 10:47 AM GMT

ManishSisodiainDelhiLiquorPolicyCase, JudicialCustodyofManish Sisodia, FormerDelhiDeputyChiefMinister, ManishSisodia
X

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസ് അഴിമതിയിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഇ.ഡി, സി.ബി.ഐ കേസുകളിലാണ് രണ്ട് ആഴ്ചത്തേക്കുകൂടി കസ്റ്റഡി നീട്ടിയത്. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയുടേതാണ് നടപടി.

കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ വിളിപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. സിസോദിയയുടെ ഇ.ഡി കസ്റ്റഡി 29 വരെയും സി.ബി.ഐ കസ്റ്റഡി മേയ് ഒന്നുവരെയുമാണ് നീട്ടിയത്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഇ.ഡി കൗൺസൽ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.

Summary: Manish Sisodia's judicial custody in CBI, ED Delhi liquor policy cases has been extended

TAGS :

Next Story