Quantcast

പൊലീസ് തലക്ക് അരക്കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽദുംഡേ കൊല്ലപ്പെട്ടു

കൊറേഗാവ് കേസിലെ പ്രതിയും ദളിത് ചിന്തകനുമായ ആനന്ദ് തെൽതുംബ്‌ടെയുടെ സഹോദരനാണ് മിലിന്ദ്.

MediaOne Logo

Web Desk

  • Published:

    14 Nov 2021 8:25 AM GMT

പൊലീസ് തലക്ക്  അരക്കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽദുംഡേ കൊല്ലപ്പെട്ടു
X

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം മിലിന്ദ് തെൽദുംഡേ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മിലിന്ദിന്റെ തലക്ക് മഹാരാഷ്ട്ര പൊലീസ് അൻപത് ലക്ഷം രൂപ വിലയിട്ടിരുന്നു. 20 പുരുഷന്മാരും ആറ് സ്ത്രീകളുമടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ഗഡ്ചിരോളിയിലെ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെയ്പ്പിൽ മിലിന്ദ് തെൽതുംബ്ഡേയും ഉൾപ്പെട്ടതാതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാസ്‌ലെ പാട്ടീൽ ആണ് സ്ഥിരീകരിച്ചത്. കൊറേഗാവ് കേസിലെ പ്രതിയും ദളിത് ചിന്തകനുമായ ആനന്ദ് തെൽതുംബ്‌ടെയുടെ സഹോദരനാണ് മിലിന്ദ്. 20 ലക്ഷം പോലീസ് വിലയിട്ട ലോകേഷ് മങ്ങു പൊദ്യൻ, 16 ലക്ഷം വിലയിട്ട് മഹേഷ് ശിവാജി റാവോജി,പിടികൂടാൻ സഹായിക്കുന്നവർക്ക് 8 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കൊർച്ചി ദളം കമാൻഡർ കിഷൻ, നാല് ലക്ഷം വീതം തലയ്ക്ക് വിലയിട്ടിരുന്ന ഭഗത് സിങ്, പ്രദീപ് , തിലക് എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്നു ആഭ്യന്തരമന്തി പറഞ്ഞു .

വെടിവയ്പ്പ് നടന്ന വനമേഖയിൽ നിന്നും വൻ ആയുധശേഖരം പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തെരച്ചിൽ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി മന്ത്രി ദിലീപ് വാസ്‌ലെ പറയുന്നു.

Summary: Top Maoist leader Milind Teltumbde killed in Gadchiroli encounter

TAGS :

Next Story