Quantcast

24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിക്കണം; ഇല്ലെങ്കിൽ 'മറുനാടൻ' പൂട്ടാൻ യൂട്യൂബിന് കോടതി നിർദേശം

ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹരജി പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്ന ഷാജൻ സ്‌കറിയയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് രൂക്ഷവിമർശനവുമായി ഉത്തരവിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-05-27 08:00:36.0

Published:

27 May 2023 7:58 AM GMT

Marunadan Malayali-Shajan Skariah-Lulu Group-MA Yusuff Ali, Delhi High Court orders YouTube to shut down Marunadan Malayali,
X

ന്യൂഡൽഹി: ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ വിഡിയോകൾ പിൻവലിച്ചില്ലെങ്കിൽ 'മറുനാടൻ' ചാനൽ പൂട്ടാൻ കോടതി ഉത്തരവ്. യൂട്യൂബിനാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. 24 മണിക്കൂറിനകം വിവാദ വിഡിയോകളും വാർത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാജൻ സ്‌കറിയയ്ക്കും 'മറുനാടൻ മലയാളി'ക്കുമെതിരായ ലുലു ഗ്രൂപ്പിന്റെ അപകീർത്തിക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. ഉത്തരവ് പാലിക്കാൻ 'മറുനാടൻ മലയാളി' തയാറായില്ലെങ്കിൽ യൂട്യൂബ് ചാനൽ സസ്‌പെൻഡ് ചെയ്യുകയും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും വേണമെന്ന് യൂട്യൂബിനും ഗൂഗിളിനും നൽകിയ നിർദേശത്തിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനും ഷാജൻ സ്‌കറിയയെ കോടതി വിലക്കി.

വിവിധ കോടതികൾ വിലക്കിയിട്ടും ഷാജൻ സ്‌കറിയ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയാണെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹരജി പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്നായിരുന്നു ഷാജൻ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് ഷാജനെതിരെ രൂക്ഷവിമർശനവുമായി ഉത്തരവിറക്കിയത്.

Summary: Delhi High Court orders YouTube to shut down 'Marunadan Malayali' channel if defamatory videos against Lulu Group and chairman MA Yusuff Ali are not removed within 24 hours

TAGS :

Next Story