Quantcast

10 കോടി ആവശ്യപ്പെട്ട് മന്ത്രി നിതിൻ ഗഡ്കരിക്ക് ഭീഷണി കോള്‍: സുരക്ഷ വർധിപ്പിച്ചു

മന്ത്രിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    21 March 2023 1:33 PM GMT

Minister Nitin Gadkari Gets Threat Calls
X

Nitin Gadkari

നാഗ്പൂര്‍: 10 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി കോള്‍. മൂന്നു തവണയാണ് കോള്‍ വന്നത്. ഇതോടെ മന്ത്രിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചു.

കോള്‍ ചെയ്തയാള്‍ ജയേഷ് പുജാരിയെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജനുവരിയിലും ഇതേ പേരില്‍ സമാനമായ ഭീഷണി സന്ദേശം ഗഡ്കരിയുടെ ഓഫീസിലേക്ക് വന്നിരുന്നു. ഇന്നു രാവിലെ രണ്ടു തവണയും ഉച്ചയ്ക്ക് ഒരു തവണയുമാണ് ഭീഷണി കോള്‍ വന്നതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ മദനെ പറഞ്ഞു. നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയുടെ എതിര്‍വശത്തുള്ള ഗഡ്കരിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിലാണ് കോള്‍ വന്നത്. 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ മന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ഗഡ്കരിയുടെ ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രിയുടെ വീട്ടിലും ഓഫീസിലും സുരക്ഷ വർധിപ്പിച്ചതായി ഡി.സി.പി അറിയിച്ചു.

ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലെ അംഗമാണെന്നാണ് വിളിച്ചയാള്‍ അവകാശപ്പെട്ടത്. ജയേഷ് പുജാരിയെന്നാണ് അന്ന് വിളിച്ചയാളും പരിചയപ്പെടുത്തിയത്. അതേസമയം കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കർണാടകയിലെ ബെലഗാവിയിലെ ജയിലിൽ കഴിയുന്ന പുജാരി തനിക്ക് ഈ ഭീഷണി സന്ദേശവുമായി ബന്ധമില്ലെന്ന് പറഞ്ഞു.





Summary- Security was increased at Union minister Nitin Gadkari's home and office in Nagpur on Tuesday after a man made three calls threatening to harm the senior BJP leader if ₹ 10 crore was not paid to him, a police official said

TAGS :

Next Story