അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ഹരജി തള്ളി സുപ്രിംകോടതി
14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയാണ് തള്ളിയത്
ന്യൂഡൽഹി: അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി യാണ് തള്ളിയത്.
രാഹുൽഗാന്ധിക്കെതിരെ ഇ.ഡി നടപടി വന്നതിന് പിന്നാലെയാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. അറസ്റ്റ്, കസ്റ്റഡി തുടങ്ങിയ നടപടിക്രമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ടാവണമെന്നും ഇതിന് ഉത്തരവ് നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ രാജ്യത്തെ പൗരനില്ലാത്ത പ്രത്യേക പരിഗണന രാഷ്ട്രീയ നേതാക്കൾക്ക് നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
എല്ലാ അന്വേഷണ ഏജൻസികളെയും കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നറിയിച്ച കോടതി ഇത്തരമൊരു ഹരജി നിലനിൽക്കുന്നതാണോ എന്നും ഹരജിക്കാരോട് ചോദിച്ചു. കോടതി ഹരജി തള്ളുമെന്നുറപ്പായ ഹരജിക്കാർ ഹരജി പിൻവലിക്കുകയായിരുന്നു.
Adjust Story Font
16