Quantcast

എംഎൽഎമാർക്ക് സഭയിൽ ഇരുന്ന് സുഖമായി ഉറങ്ങാം; റീക്ലെയ്നർ,മസാജ് കസേരകൾ കൊണ്ടുവന്ന് കർണാടക നിയമസഭ

നേരത്തെ സഭയിലെ ഹാജർ ഉയർത്താനായി സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സഭയിൽ ഉൾപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 March 2025 9:44 AM

എംഎൽഎമാർക്ക് സഭയിൽ ഇരുന്ന് സുഖമായി ഉറങ്ങാം; റീക്ലെയ്നർ,മസാജ് കസേരകൾ കൊണ്ടുവന്ന് കർണാടക നിയമസഭ
X

ബെംഗളൂരു : ഉച്ചഭക്ഷണ ശേഷം എംഎൽഎമാർ സഭയിൽ പങ്കെടുക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ റീക്ലെയ്നർ കസേരകൾ കൊണ്ടുവന്ന് കർണാടക നിയസമസഭ. 15 റീക്ലെയ്നർ കസേരകളും 2 മസ്സാജ് കസേരകളുമാണ് കർണാടക സർക്കാർ കൊണ്ടുവന്നത്.

ഉച്ച ഭക്ഷണത്തിന് ശേഷം നടക്കുന്ന സഭാ സമ്മേളനത്തിൽ എംഎൽഎമാർ പങ്കെടുക്കാതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സ്‌പീക്കർ യു.ടി ഖാദർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. 1500 രൂപ പ്രതിദിന വാടക വരുന്ന 15 റീക്ലെയ്നർ കസേരകളും 10000 രൂപ പ്രതിദിന വാടകവരുന്ന 2 മസാജ് കസേരകളുമാണ് നിലവിൽ എടുത്തിട്ടുള്ളത്. ഉച്ചഭക്ഷണത്തിന് ശേഷം ആവശ്യമുള്ളവർക്ക് അൽപനേരം മയങ്ങിയ ശേഷം തുടർ സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാം.

എംഎൽഎമാർക്ക് സൗകര്യം ഒരുക്കുന്നതാണ് തൻറെ ഉത്തരവാദിത്യമെന്നും റീക്ലെയ്നർ കസേരകൾ ആഡംബരമല്ലെന്നും ആവശ്യകതയാണെന്നും യുടി ഖാ‍ദർ പറഞ്ഞു. എല്ലാ എംഎൽഎമാരും ചെറുപ്പക്കാരല്ലെന്നും എല്ലാവരും ആരോഗ്യമുള്ളവരല്ലെന്നും ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ സമ്മേളനം കഴിഞ്ഞാൽ ഉപയോഗമില്ലാത്ത കിടക്കുന്നതിനാലാണ് കസേരകൾ വാടകക്ക് എടുക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

നേരത്തെ സഭയിലെ ഹാജർ ഉയർത്താനായി സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സഭയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതുവഴി ഹാജർ വർധിച്ചുവെന്നാണ് സ്പീക്കർ അവകാശപ്പെടുന്നത്.


TAGS :

Next Story