Quantcast

വാള്‍ ചുഴറ്റി പൊതുവേദിയില്‍ ശക്തിപ്രകടനം; രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തു

മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിർമാൺ സേനാ തലവൻ രാജ് താക്കറെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-04-13 12:16:55.0

Published:

13 April 2022 12:02 PM GMT

വാള്‍ ചുഴറ്റി പൊതുവേദിയില്‍ ശക്തിപ്രകടനം; രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തു
X

മുംബൈ: വാള്‍ ചുഴറ്റി പൊതുറാലിയിൽ പ്രത്യക്ഷപ്പെട്ട മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) തലവൻ രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയിൽ നടന്ന എം.എൻ.എസ് റാലിയിലായിരുന്നു താക്കറെ ശക്തിപ്രദർശനമെന്നോണം വാളുമായെത്തിയത്.

ഇന്നലെ വൈകീട്ട് ഗഡ്ക്കരി ചൗക്കിലാണ് എം.എൻ.എസ് റാലി നടന്നത്. പരിപാടിക്കിടെ പ്രാദേശിക പ്രവർത്തകർ താക്കറെയ്ക്ക് വാൾ കൈമാറുകയായിരുന്നു. ആയുധനിയമത്തിലെ നാല്, 25 വകുപ്പുകൾ പ്രകാരമാണ് രാജ് താക്കറെയ്ക്കും എം.എൻ.എസ് നേതാക്കളായ അവിനാഷ് ജാദവിനും രവീന്ദ്ര മോറെയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന ആവശ്യവുമായി രാജ് താക്കറെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മേയ് മൂന്നിനകം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇല്ലെങ്കിൽ സ്പീക്കറിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും വിഷയത്തിൽ ഏതറ്റംവരെയും പോകുമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്രയിൽ ഏക സിവിൽകോഡ് നടപ്പാക്കുകയും ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് താക്കറെ.

Summary: MNS chief Raj Thackeray booked for allegedly brandishing sword during rally

TAGS :

Next Story