Quantcast

മംഗളൂരുവിൽ സദാചാര ഗുണ്ടായിസം; മലയാളി വിദ്യാർഥികൾക്ക് പരിക്ക്

പരിക്കേറ്റ മൂന്ന് വിദ്യാർഥികളെയും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-02 05:39:38.0

Published:

2 Jun 2023 2:29 AM GMT

Moral police attack in Mangalore
X

മംഗളൂരു: മംഗളൂരു സോമേശ്വര ബീച്ചിലുണ്ടായ സദാചാര ഗുണ്ടായിസത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾക്ക് പരിക്കേറ്റു. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് വിദ്യാർഥികൾ.

ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്താണ് ഒരു സംഘം മർദിച്ചതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. വിദ്യാർഥികളെ പിന്തുടർന്ന സദാചാരവാദികൾ ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികൾ പിന്നീട് അവിടെ നിന്ന് മടങ്ങി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്.

ഉള്ളാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബീച്ച്. ഒരേ കോളജിൽ പഠിക്കുന്നവരാണ് വിദ്യാർഥികൾ. ഇവർ ബീച്ചിലെത്തിയത് മുതൽ ഒരു സംഘം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഇവരോട് സംസാരിച്ചതിൽ നിന്ന് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ് വിദ്യാർഥികളാണെന്ന് മനസ്സിലാക്കിയായിരുന്നു മർദനം.

പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായാണ് ഉളളാൽ പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ബീച്ചിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സമാന രീതിയിൽ സദാചാര ആക്രമണങ്ങൾ പ്രദേശത്ത് പതിവാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ മൂന്ന് വിദ്യാർഥികളെയും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

TAGS :

Next Story