അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് മദർ തെരേസ മിഷണറീസ് ഓഫ് ചാരിറ്റി
സംഘടനയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തു വന്നിരുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് മദർ തെരേസ മിഷണറീസ് ഓഫ് ചാരിറ്റി. എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടില്ലെന്നും രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. സംഘടനയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തു വന്നിരുന്നു.
ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്ര നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് മമത ട്വീറ്റ് ചെയ്തത്.
കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിക്കാൻ മദർ തെരേസ രൂപീകരിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. വഡോദരയിൽ മകർപുരയിലെ ചാരിറ്റിയുടെ ഷെൽട്ടർ ഹോമിൽ മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. ജില്ലാ സാമൂഹിക പ്രതിരോധ ഓഫീസറായ മയാങ്ക് ത്രിവേദിയുടെ പരാതിയിലാണ് കേസെടുത്തത്.
Adjust Story Font
16