മുംബൈ ലഹരിപ്പാര്‍ട്ടി; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു
മുംബൈ ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യാനായി എൻസിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്ന് കോടതി വിലയിരുത്തി.
ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കപ്പലിലെ പാർട്ടി സംഘടിപ്പിച്ചവർ ഉൾപ്പെടെ 17 പേർ ഇതുവരെ അറസ്റ്റിലായെന്ന് എൻസിബി അറിയിച്ചു. അറസ്റ്റിലായവരിൽ വിദേശ പൗരനും ഉൾപ്പെടും.
Next Story
Adjust Story Font
16