Quantcast

മൂന്നു ഡോസ് വാക്‌സിനുമെടുത്ത ആൾക്ക് മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ബിഎംസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    18 Dec 2021 1:51 AM

മൂന്നു ഡോസ് വാക്‌സിനുമെടുത്ത ആൾക്ക് മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
X

കോവിഡ് വാക്‌സിന്റെ ബുസ്റ്റർ ഡോസ് അടക്കം സ്വീകരിച്ചയാൾക്ക് മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ നിന്ന് എത്തിയ 29-കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുംബൈ മുൻസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫൈസറിന്റെ മൂന്ന് ഡോസ് വാക്‌സിനാണ് ഇയാൾ സ്വീകരിച്ചത്. നവംബർ ഒമ്പതിന് എയർപോർട്ടിൽ വെച്ചാണ് ആർടിപിസിആർ ടെസ്റ്റ് നടത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജിനോ സ്വീക്വൻസിങ്ങിന് അയക്കുകയായിരുന്നു.

അതേസമയം ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ബിഎംസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതോടെ മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ഇതിൽ 13 പേരും രോഗമുക്തരായി ആശുപത്രിയിൽ നിന്ന് മടങ്ങിയിട്ടുണ്ട്. അതേസമയം രോഗം ബാധിച്ച ആർക്കും പ്രത്യക്ഷ ലക്ഷണങ്ങളില്ലായിരുന്നുവെന്നും ബിഎംസി അറിയിച്ചു.

TAGS :

Next Story