സൗമ്യ വിശ്വനാഥന്റെ കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം
കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നിവർക്കാണ് ജീവപര്യന്തം
Soumya Viswanathan
ഡല്‍ഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നിവർക്കാണ് ജീവപര്യന്തം. ഡൽഹി സാകേത് കോടതിയാണ് ശിക്ഷവിധിച്ചത്. സംഭവത്തിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്.
ഇതിൽ ആദ്യ നാല് പ്രതികൾക്കാണ് ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാംപ്രതി അജയ് സെയിദിക്ക് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം കൃത്യമായി തന്നെ മുന്നോട്ടുപോയി എന്നും പ്രതികൾക്കെതിരെ എല്ലാ തെളിവുകളും സമർപ്പിക്കാൻ സാധിച്ചുവെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി പറഞ്ഞിരുന്നു. പിന്നീട് വിധി പറയാനായി കേസ് മാറ്റുകയായിരുന്നു. ആസൂത്രിതമായ മോഷണശ്രമത്തിനിടെ കരുതുക്കൂട്ടി നടത്തിയ കൊലപാതകം ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
Adjust Story Font
16