നൂഹിൽ മുസ്‌ലിം നേതാക്കൾ; ആശ്വാസമായി എം.പിയും ജമാഅത്ത് അമീറും
മൂന്നുനില ഹോട്ടൽ മുതൽ മെഡിക്കൽ ഷോപ്പും ലാബും ചെറിയ തട്ടുകടകൾ വരെ ഇവിടെ തകർത്ത കൂട്ടത്തില്‍ ഉൾപ്പെടുന്നു
ചണ്ഡിഗഢ്: ഹരിയാനയിലെ സംഘർഷ ബാധിതപ്രദേശമായ നൂഹിൽ ഇടപെടലുമായി മുസ്‌ലിം നേതാക്കൾ. മുസ്‌ലിം ലീഗ് ലോക്സഭാ നേതാവ് ഇ.ടി മുഹമ്മെദ് ബഷീർ എം.പിയും ജമാഅത്തെ ഇസ്‍ലാമി കേരളയുടെ അമീർ മുജീബ് റഹ്‌മാനുമാണ് സ്ഥലത്ത് നേരിട്ടെത്തിയത്. മുസ്‍ലിം വിഭാഗത്തിന്‍റെ കടകൾ തകർത്ത പ്രദേശവും കലാപബാധിതരുടെ വീടുകളും നേതാക്കൾ സന്ദർശിച്ചു.
യുദ്ധവും സംഘർഷവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണെന്ന വാക്കുകൾ ശരിവയ്ക്കുന്നതാണ് ഹരിയാനയിലെ കാഴ്ചകൾ. സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവര്‍ തന്നെ ഉപദ്രവിക്കാൻ കൂട്ടുനിൽക്കുമ്പോൾ ആരോട് പരാതി പറയണമെന്ന് അറിയാതെ ഉഴലുകയാണ് നൂഹിലെ ന്യൂനപക്ഷസമൂഹം.
സ്വന്തം പട്ടയഭൂമിയിൽ പണിതുയർത്തിയ കെട്ടിടങ്ങളാണ് അരമണിക്കൂറിനുള്ളിൽ ബുൾഡോസറുകൾ കൊണ്ട് തരിപ്പണമാക്കിയത്. മൂന്നുനില ഹോട്ടൽ മുതൽ മെഡിക്കൽ ഷോപ്പും ലാബും ചെറിയ തട്ടുകടകൾ വരെ തകർത്തവയിൽ ഉൾപ്പെടുന്നു. സംഘര്‍ഷത്തിനിടയിൽ ഷോറൂമുകളിൽനിന്ന് ബൈക്കുകൾ വരെ കടത്തിക്കൊണ്ടുപോയി.
വർഗീയസംഘർഷം ഹരിയാനയ്ക്ക് പുതുമയല്ല. എന്നാല്‍, ഉപജീവനമാർഗം പൂർണമായും ഇല്ലാതാക്കി ഒരു ജനതയെ പൂർണമായും നാടുകടത്തുകയെന്ന തന്ത്രമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്.
Summary: Muslim League Lok Sabha leader E.T Muhammed Basheer MP and Jamaat-e-Islami Kerala Ameer P Mujeeburahman visited the conflict-affected area of Nuh in Haryana.
Adjust Story Font
16