Quantcast

വഖഫ്‌ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മുസ്‌ലിം സംഘടനകൾ

ബില്ലിൽ നിന്നും പിന്മാറണമെന്നും മതത്തിന്റെ കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അസി. സെക്രട്ടറി ഇനാമുർറഹ്മാൻ

MediaOne Logo

Web Desk

  • Updated:

    18 March 2025 1:45 AM

Published:

18 March 2025 1:20 AM

വഖഫ്‌ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മുസ്‌ലിം സംഘടനകൾ
X

ഡൽഹി: വഖഫ്‌ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി മുസ്‌ലിം സംഘടനകൾ. ബില്ലിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും മതത്തിന്റെ കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി ഇനാമുർറഹ്മാൻ മീഡിയവണിനോട് പറഞ്ഞു. സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമ പോരാട്ടംശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ്‌ നിയമഭേദഗതിക്കെതിരെ ഇന്നലെ ഡൽഹിയിൽ നടന്ന മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ ധർണ്ണക്ക് പിന്നാലെയാണ് വ്യക്തി നിയമ ബോർഡും വിവിധ മുസ്‍ലിം നേതൃത്വത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. നിയമം പാസായാൽ വഖഫ്‌ സ്വത്തുക്കൾക്കുമേൽ സർക്കാരിന് കടന്നു കയറാൻ സാധിക്കും. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുകയെന്നത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അത് നിർവഹിക്കപ്പെടണമെന്നും പാർലമെന്റിൽ ബില്ലിനെ ചെറുത്തുതോൽപ്പിക്കണമെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി ഇനാമുർറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.

ബില്ലുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ ജനാധിപത്യ രീതിയിൽ സമരം നടത്തും. കൂടാതെ, നിയമ പോരാട്ടവും നടത്തുമെന്നും ഇനാമുർറഹ്മാൻപറഞ്ഞു.പാർലമെന്റിൽ ബില്ലിനെ എതിർക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുമായി മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌ ചർച്ചകൾ നടത്തുന്നുണ്ട്.

അതേസമയം,വഖഫ് ഭേദഗതി ബില്ലടക്കം ചില സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ത്രിഭാഷ വിഷയം, വ്യാജ വോട്ടർ കാർഡ്,മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ പാർലമെൻറിൽ ഇന്നും പ്രതിപക്ഷം ഉയർത്തും. ഈ വിഷയങ്ങളിൽ പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ഉയർത്തും . ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായുള്ള ടെലികോം കമ്പനികളുടെ കരാർ പ്രതിപക്ഷം ഉയർത്തും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിപക്ഷം ഉന്നയിക്കും. ലോകസഭയിൽ റെയിൽവേ മന്ത്രാലയ ചർച്ചകൾക്ക് ശേഷം ഇന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകും.


TAGS :

Next Story