Quantcast

ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ തല്ലിച്ച സംഭവം; നീതി ലഭിക്കില്ലെന്നും പരാതി നൽകാനില്ലെന്നും കുടുംബം

മുസ്‍ലിം വിദ്യാർഥികളെ താൻ ദ്രോഹിക്കാറുണ്ടെന്ന് പറഞ്ഞ് അധ്യാപികയുടെ വീഡിയോ.

MediaOne Logo

Web Desk

  • Updated:

    2023-08-26 06:48:30.0

Published:

26 Aug 2023 1:14 AM GMT

തൃപ്തി ത്യാഗി
X

മുസഫർനഗർ: ഉത്തർപ്രദേശിൽ മുസ്‍ലിം വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിച്ച് അധ്യാപിക. മുസ്‍ലിം വിദ്യാർഥികളെ താൻ ദ്രോഹിക്കാറുണ്ടെന്ന് പറഞ്ഞ് അധ്യാപികയുടെ വീഡിയോ. പൊലീസ് അന്വേഷണം തുടങ്ങി. നീതി ലഭിക്കില്ലെന്നും പരാതി നൽകാനില്ലെന്നും കുടുംബം അറിയിച്ചു.

ഉത്തർപ്രദേശിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച് അധ്യാപിക. മുസ്‍ലീമായ വിദ്യാർഥികളെ താൻ ഇങ്ങനെ ചെയ്യാറുണ്ട് എന്ന് അധ്യാപികയായ തൃപ്തി ത്യാഗി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ പരാതി നൽകാനില്ലെന്ന് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് പോലീസിന് എഴുതി നൽകി.

ഉത്തർപ്രദേശ് മുസഫർ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് തൃപ്തി ത്യാഗി. തന്റെ ക്ലാസിലെ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപ്പിച്ച് നിർത്തിയ ശേഷം മറ്റുള്ള കുട്ടികളോട് മർദ്ദിക്കാൻ അധ്യാപിക ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സഹപാഠികളോട് കുട്ടിയുടെ മുഖത്തടിക്കാനും തൃപ്തി ത്യാഗി ആവശ്യപ്പെടുന്നുണ്ട്.

മുസ്ലിം വിദ്യാർത്ഥികളെ ഇത്തരത്തിൽ താൻ കൈകാര്യം ചെയ്യാറുണ്ട് എന്നും ഏറെ അഭിമാനത്തോടെ തൃപ്തി ത്യാ​ഗി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. നീതി ലഭിക്കില്ല എന്ന് ഉറപ്പുള്ളതിനാൽ നിയമപരമായി പരാതി നൽകാൻ താൻ തയ്യാറല്ലെന്ന് മർദ്ദനമേറ്റ വിദ്യാർഥിയുടെ പിതാവ് പൊലീസിനു രേഖാമൂലം മറുപടി നൽകി. അധ്യാപിക പൊലീസിനു മുൻപാകെ മാപ്പുപറഞ്ഞെന്നും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.

TAGS :

Next Story