ദളിതർക്കും സ്വപ്‌നം കാണാം എന്നതിന്റെ തെളിവാണ് എന്റെ ജീവിതം: രാഷ്ട്രപതി
രാഷ്ട്രപതി സ്ഥാനത്തെത്തിയത് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ദരിദ്രന് സ്വപ്‌നം കാണാനും സാക്ഷാത്കരിക്കാനും പറ്റും. വനിതകളുടെ പ്രാർഥന തനിക്കൊപ്പമുണ്ട്. ഭരണഘടനാ ചുമതലകൾ നിക്ഷ്പക്ഷമായി നിർവഹിക്കുമെന്നും അവർ പറഞ്ഞു.
ന്യൂഡൽഹി: ദളിതർക്കും സ്വപ്‌നം കാണാം എന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ ഉത്തരവാദിത്വം നിർവഹിക്കാൻ ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് തന്റെ കരുത്ത്. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകും. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാവുമെന്നും അവർ പറഞ്ഞു. 15-ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്വാതന്ത്ര്യ സമര സേനാനികൾക്കുണ്ടായിരുന്ന പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ദരിദ്രന് സ്വപ്‌നം കാണാനും സാക്ഷാത്കരിക്കാനും പറ്റും. വനിതകളുടെ പ്രാർഥന തനിക്കൊപ്പമുണ്ട്. ഭരണഘടനാ ചുമതലകൾ നിക്ഷ്പക്ഷമായി നിർവഹിക്കുമെന്നും അവർ പറഞ്ഞു.
രാവിലെ 10.15നാണ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗോത്രവിഭാഗത്തിൽപെട്ട ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതികൂടിയാണ് ദ്രൗപദി മുർമു.
Adjust Story Font
16