Quantcast

'മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല' : രാഹുൽ ഗാന്ധി

പാർലമെന്റിന് അകത്തോ പുറത്തോ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും കടമ നിർവഹിക്കും

MediaOne Logo

Web Desk

  • Updated:

    2023-03-25 12:04:16.0

Published:

25 March 2023 9:05 AM GMT

Savarkar, apologize, Rahul Gandhi, adani, narendramodi
X

ഡൽഹി: മാപ്പ് പറയാൻ തന്‍റെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി. തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷയമല്ലെന്നും പാർലമെൻ്റിനു അകത്തോ പുറത്തോ തൻ്റെ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും തൻ്റെ കടമ നിർവഹിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ബി.ജെ.പി നരേന്ദ്ര മോദിയേയാണ് സംരക്ഷിക്കണ്ടേതെന്നും എന്തിന് അദാനിയേ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.' രാജ്യത്ത് ജനാധിപത്യം അവസാനിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ബി.ജെ.പി പതാക വസ്ത്രത്തിൽ ധരിച്ച് വരു. മാധ്യമങ്ങൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാജ്യദ്രോഹം ഉൾപ്പടെയുള്ള ആരോപണങ്ങൾ അദാനി വിഷയത്തിലെ പ്രധാന മന്ത്രിയുടെ ഭയം മറച്ച് വെയ്ക്കാനാണ്. തനിക്ക് എതിരായ രാഷ്ട്രീയ ആക്രമണങ്ങളിൽ ആശങ്ക ഇല്ല.തനിക്ക് പറയാൻ ഉള്ളത് ജനങ്ങളിലേക്ക് എത്താൻ മികച്ച മാർഗമാണ് ഇത് വഴി ലഭിച്ചത്. അതിനി എത്ര വർഷമായാലും തന്നെ ബാധിക്കില്ല. രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ തനിക്ക് സാധ്യമായ എല്ലാം ചെയ്യും' എന്നും രാഹുൽ .

ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശിക്ഷ നൽകണം എന്നാണ് ബിജെപി തീരുമാനമെന്നും അദാനി തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും അദാനിയെ പ്രധാന മന്ത്രി എന്ത് കൊണ്ട് സംരക്ഷിക്കുന്നു എന്നാണ് ജനങ്ങളുടെ ചോദ്യമെന്നും പറഞ്ഞ അദ്ദേഹം തെറ്റ് ചെയ്തത് ആരായാലും ജയിലിൽ ഇടൂ എന്നും കൂട്ടിച്ചേർത്തു.

TAGS :

Next Story