നാരായൺ റാണെയെ മന്ത്രിയാക്കിയത് തങ്ങളെ ലക്ഷ്യമിട്ടാണെന്ന് ശിവസേന
ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്
നാരായൺ റാണെയെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാൻ വേണ്ടി മാത്രമാണെന്നു ശിവസേന. കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപവത്കരിച്ചതു മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയാണെന്നു ശിവസേന വക്താവ് അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി.
നേരത്തെ കേന്ദ്രമന്ത്രിസഭയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള നാലു പുതുമുഖങ്ങളിൽ മൂന്നുപേരും ഇതരപാർട്ടികളിൽ നിന്നു ബി.ജെ.പിയിൽ എത്തിയവരാണെന്നും ശിവസേനയ്ക്കും എൻ.സി.പിക്കും ബി.ജെ.പി നന്ദി പറയുകയാണു വേണ്ടതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പരിഹാസിച്ചിരുന്നു.
പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ പാട്ടീൽ, ആരോഗ്യസഹമന്ത്രി ഭാരതി പവാർ എന്നിവർ നേരത്തെ എൻസിപിക്ക് ഒപ്പം പ്രവർത്തിച്ചവരാണ്. ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ ബാല്‍താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലെത്തിച്ചവര്‍ പിന്നീട് കാലുവാരിയെന്നും പ്രധാനസ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചെന്നും ആരോപിച്ചാണ് നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം. കൊങ്കൺ മേഖലയിലെ അതികായനായ റാണെ, ശിവസേനയുടെ ബദ്ധശത്രുവാണ്.
Adjust Story Font
16