മോദി പോളണ്ടില്‍; സാമ്പത്തിക- നയതന്ത്ര സഹകരണം ശക്തമാക്കുക ലക്ഷ്യം
45 വർഷത്തിന് ശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലെത്തി. തലസ്ഥാനമായ വാഴ്‌സോയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്‌ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക- നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് സന്ദർശനം. പോളണ്ടിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
45 വർഷത്തിന് ശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 1979 ൽ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. ഇന്ത്യ-പോളണ്ട് നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് ഈ സന്ദർശനം എന്ന സവിശേഷതകൂടിയുണ്ട്. സന്ദർശനത്തിന് ശേഷം 23 ന് മോദി യുക്രൈനിലേക്ക് പോകും.
Adjust Story Font
16