Quantcast

ലംഖിപൂരിലേക്ക് മാര്‍ച്ച് നടത്തിയ സിദ്ദു കസ്റ്റഡിയില്‍

സിദ്ദുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രദേശത്തേക്ക് മുദ്രാവാക്യം വിളിച്ച് എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-07 11:08:27.0

Published:

7 Oct 2021 11:05 AM GMT

ലംഖിപൂരിലേക്ക് മാര്‍ച്ച് നടത്തിയ സിദ്ദു കസ്റ്റഡിയില്‍
X

ലംഖിപൂരിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദു കസ്റ്റഡിയില്‍. സഹാറന്‍പൂരില്‍ വെച്ചാണ് മാര്‍ച്ച് തടഞ്ഞ് പൊലീസ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തെത്.സിദ്ദുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രദേശത്തേക്ക് മുദ്രാവാക്യം വിളിച്ച് എത്തുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂരില്‍ നോവാഗ്രാമത്തിലെ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടിലെത്തിയിരുന്നു. കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയാണ് ഇരുവരുമിപ്പോള്‍. ഇരുവര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ ഇന്നാണ് അനുമതി നല്‍കിയത്. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര. യുപിയില്‍ എത്താന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും 59 മണിക്കൂര്‍ കരുതല്‍ തടങ്കലിലാക്കിയ പ്രിയങ്കയുടെയും കര്‍ഷകരെ കണ്ടേ മടങ്ങൂവെന്ന രാഹുലിന്റേയും നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ യുപി പൊലീസും കേന്ദ്രസര്‍ക്കാറും മുട്ടുമടക്കുകയായിരുന്നു.

അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 'സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്‍ക്ക് കര്‍ഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേര്‍ അവിടേക്ക് പോകും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story