Quantcast

എൻസിപി; അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎൽഎമാർ; മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല

ശരത് പവാറിന്റെ യോഗത്തിൽ 15 എൻസിപി എംഎൽഎമാരാണെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-05 09:48:22.0

Published:

5 July 2023 9:45 AM GMT

NCP; 30 MLAs came to Ajit Pawars meeting; No two-thirds majority
X

ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎൽഎമാർ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎൽഎമാരാണ്. അതേസമയം, യോഗത്തിന് പങ്കെടുക്കാത്ത എംഎൽഎമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടു. ഒരു മണിക്ക് വിളിച്ച ശരത് പവാറിന്റെ യോഗം മൂന്നു മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ യോഗത്തിൽ 15 എൻസിപി എംഎൽഎമാരാണെത്തിയിരിക്കുന്നത്. അതേസമയം, ശരത് പവാർ പക്ഷത്തുള്ള ചീഫ് വിപ്പായ ജിതേന്ദ്ര അവദ് എല്ലാ എൻസിപി എംഎൽമാർക്കും വിപ്പ് നൽകിയിരിക്കുകയാണ്. ഇത് ലംഘിച്ചാൽ സ്പീക്കർക്ക് ശരത് പവാർ പക്ഷം പരാതി നൽകും. ഇരു യോഗങ്ങളിലും പങ്കെടുക്കാതെ പത്ത് എംഎൽഎമാർ മാറിനിൽക്കുന്നുണ്ട്. ഇവരുടെ കൂടി തീരുമാനം അറിഞ്ഞാൽ മാത്രമേ അജിതിനെതിരെ നടപടിയുണ്ടാകുമോയെന്നതിൽ വ്യക്തതയുണ്ടാകൂ.

അതേസമയം, അജിത് പവാർ പക്ഷം ബിജെപി മുന്നണിയിലെത്തിയതിൽ ശിവസേന ഷിൻഡെ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുവരെ അഴിമതി ആരോപണങ്ങൾ നേരിട്ട എൻസിപി നേതാക്കൾ മുന്നണിയിലെത്തിയാൽ അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നാണ് അവർ ചോദിക്കുന്നു.

അതേസമയം, എൻസിപി തലവനായ ശരത് പവാറിനതിരെ ചില ആരോപണങ്ങളും അജിത് പവാർ ഉന്നയിച്ചു. ബിജെപി ദേശീയ നേതൃത്വവുമായി 2017 ഇൽ ശരത് പവാർ കൂടിയാലോചന നടത്തിയതായി അദ്ദേഹം പറഞ്ഞു. ശരത് പവാർ വിരമിക്കാത്തത് എന്തുകൊണ്ടെന്നു ചോദിച്ച അജിത് അദ്ദേഹം ഇനി വിശ്രമിക്കട്ടെയെന്നും പറഞ്ഞു. പാട്‌നയിലെ പ്രതിപക്ഷ യോഗത്തെ പരിഹസിച്ച അദ്ദേഹം ഇനി തെരഞ്ഞെടുപ്പുകൾ എൻഡിഎ മുന്നണിയിലായിരിക്കുമെന്ന് വ്യക്തമാക്കി. അതിനിടെ, അജിത്തിന് തിരിച്ചടി നൽകി സുപ്രിയ സുലെ രംഗത്തെത്തി. ആരെ വേണമെങ്കിലും ആക്രമിച്ചോളൂവെന്നും ശരത് പവാറിനോട് ആക്രമണം വേണ്ടെന്നും അവർ പറഞ്ഞു.

NCP; 30 MLAs came to Ajit Pawar's meeting; No two-thirds majority

TAGS :

Next Story