Quantcast

'സഖ്യകക്ഷികളുമായി സമവായത്തിൽ മുന്നോട്ട് പോകും, ഇവിഎം വിശ്വാസ്യതയെപ്പറ്റി ആരും മിണ്ടുന്നില്ല'; മോദി

എംപിമാരുടെ പിന്തുണക്കത്ത് രാഷ്ടപ്രതിക്ക് കൈമാറും

MediaOne Logo

Web Desk

  • Updated:

    2024-06-07 11:21:25.0

Published:

7 Jun 2024 7:50 AM GMT

Modi as leader
X

ന്യൂഡൽഹി: എന്‍.ഡി.എയിലെ മറ്റുകക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകുമെന്ന് നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രതിഫലനമാണ് എൻഡിഎ. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സഖ്യമാണ് എൻഡിഎയെന്നും പാർലമെന്ററി പാർട്ടിയോഗത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു.

പ്രതിപക്ഷത്തെയും മോദി കടന്നാക്രമിച്ചു.ഇവിഎം മെഷീനിലെ വിശ്വാസ്യത്തെ പറ്റി ഇപ്പോൾ ആരും മിണ്ടുന്നില്ല.വോട്ടിംഗ് യന്ത്രത്തിലെ ഭയം ഇപ്പോൾ അവർക്ക് മാറിയെന്നും മോദി പറഞ്ഞു. എൻ.ഡി.എ പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം പിന്തുണകത്തുമായി നേതാക്കൾ രാഷ്ട്രപതിയെ കാണും. മോദിയെ നേതാവായി എൻഡിഎ യോ​ഗം തെരഞ്ഞെടുത്തു. യോഗത്തില്‍ നരേന്ദ്രമോ​ദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്റെ ആവശ്യങ്ങൾ എൻ.ഡി.എ സർക്കാർ ഉറപ്പ് വരുത്തുമെന്ന് യോ​ഗത്തിൽ സംസാരിച്ച മോദി പറഞ്ഞു.

TAGS :

Next Story