Quantcast

പഴയ തലമുറയ്ക്ക് മദ്യവും സിഗരറ്റും ഉള്ളപോലെ പുതിയ തലമുറ പോൺ അടിമകൾ; ശിക്ഷയല്ല പരിഹാരം-മദ്രാസ് ഹൈക്കോടതി

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വിഡിയോ കണ്ട യുവാവിനെതിരായ കേസ് തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം

MediaOne Logo

Web Desk

  • Updated:

    2024-01-13 01:06:18.0

Published:

12 Jan 2024 4:22 PM GMT

The new generation of youngsters and teenagers are getting addicted to porn just like the earlier generations were addicted to liquor and cigarettes: Madras High Court
X

ചെന്നൈ: പുതിയ തലമുറ അശ്ലീല വിഡിയോകളുടെ അടിമകളാണെന്ന് മദ്രാസ് ഹൈക്കോടതി. ശിക്ഷയല്ല അതിനു പരിഹാരമെന്നും കോടതി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെട്ട അശ്ലീല വിഡിയോ കണ്ട യുവാവിനെതിരായ കേസ് തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം.

''പഴയ തലമുറയ്ക്ക് മദ്യവും സിഗരറ്റും ലഹരിയായ പോലെ പുതിയ തലമുറയും യുവാക്കളും ഇപ്പോൾ അശ്ലീല വിഡിയോകളുടെ അടിമകളാണ്. ഇവരെ ശിക്ഷിക്കുന്നതിനു പകരം ഈ ആസക്തിയിൽനിന്നു മോചിതരാകാൻ അവരെ സഹായിക്കുന്ന തരത്തിൽ ഉപദേശിക്കാനുള്ള പക്വത സമൂഹം കാണിക്കണം.''-കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു. അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലെ വിവരങ്ങൾ അവതരിപ്പിച്ചായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

പഠനം പ്രകാരം പത്തിൽ ഒൻപത് വിദ്യാർത്ഥികളും പോൺ വിഡിയോയുടെ അടിമകളാണെന്ന് ജഡ്ജി പറഞ്ഞു. ഇത് ഇവരുടെ മാനസികനിലയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും ജ. ആനന്ദ് വെങ്കടേഷ് അഭിപ്രായപ്പെട്ടു. കുട്ടികൾ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവിനെതിരെ അംബട്ടൂർ പൊലീസ് കേസെടുത്തത്. വിഡിയോ കാണാൻ ഉപയോഗിച്ച മൊബൈൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, രണ്ട് കുട്ടികൾ പ്രായപൂർത്തിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വിഡിയോ സ്വന്തം സ്വകാര്യതയിലാണു യുവാവ് കണ്ടതെന്നു കോടതി പറഞ്ഞു. പോൺ വിഡിയോകൾ രഹസ്യമായി കാണുന്നതിന് ഐ.ടി നിയമത്തിലെ 14(1), 67ബി വകുപ്പുകൾ പ്രകാരം കേസെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോൺ വിഡിയോയ്ക്ക് അടിമയാണെന്നും ഇതിൽനിന്നു പുറത്തുവരാൻ ശ്രമിക്കുകയാണെന്നും യുവാവ് സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

Summary: ''The new generation of youngsters and teenagers are getting addicted to porn just like the earlier generations were addicted to liquor and cigarettes'': Madras High Court

TAGS :

Next Story