പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു
വ്യാഴാഴ്ച വൈകീട്ട് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
terror attack
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. എൻ.ഐ.എ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. ഫൊറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്നലെ വൈകീട്ട് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സൈനിക നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഭീകരവിരുദ്ധ സൈനിക വിഭാഗത്തിലെ ആറ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹർകൃഷർ സിങ്, കുൽവന്ത് സിങ്, മൻദീപ് സിങ്, സേവാക് സിങ്, ദേവാശിഷ് ബിസ്‌വാൾ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Next Story
Adjust Story Font
16