അഞ്ച് സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
കണ്ണൂർ സിറ്റിയിലും മലപ്പുറത്ത് വേങ്ങര, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലും മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്ന് റെയ്ഡ് നടന്നിട്ടുണ്ട്
ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളില്‍ മുന്‍ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ മലപ്പുറത്തും കണ്ണൂരും മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നു പരിശോധന നടന്നു.
കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ദക്ഷിണ കന്നട, നാസിക്, കൊല്‍ഹാപൂര്‍, മുര്‍ശിദാബാദ്, കടിഹാര്‍ ജില്ലകളിലാണ് ഇന്ന് റെയ്ഡ് നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പലയിടങ്ങളില്‍നിന്നും അന്വേഷണസംഘം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്.
കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് എന്‍.ഐ.എ സംഘം തിരച്ചില്‍ നടത്തിയത്. മലപ്പുറത്ത് വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
പോപുലര്‍ ഫ്രണ്ട് മുന്‍ സജീവ പ്രവർത്തകരായിരുന്നു ഇവര്‍. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
Summary: NIA raids at former Popular Front centers in five states as Kerala, Maharashtra, Karnataka, West Bengal and Bihar
Adjust Story Font
16