Quantcast

87 മിനിറ്റ്; നിര്‍മല അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്

അവരുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-01 08:23:08.0

Published:

1 Feb 2023 8:17 AM GMT

Nirmala Sitharaman
X

നിര്‍മല സീതാരാമന്‍

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റ് പ്രസംഗം അവതരിപ്പിക്കാനെടുത്തത് 87 മിനിറ്റ്. അവരുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം 92 മിനിറ്റ് കൊണ്ടാണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. 2021ൽ ഒരു മണിക്കൂറും 50 മിനിറ്റും സംസാരിച്ചു.2020-ൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് നിര്‍മല അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 40 മിനിറ്റും നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തിലൂടെ എല്ലാ റെക്കോഡുകളെയും കാറ്റില്‍ പറത്തി.തുടർച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആറാമത്തെ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ,മൊറാർജി ദേശായി തുടങ്ങിയവരും തുടര്‍ച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

2019ലാണ് നിര്‍മല ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. 2014ൽ മോദി സർക്കാരിൽ ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റ ശേഷം 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകളാണ് ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, മോദി 2.0 സർക്കാരിൽ, നിര്‍മലക്ക് ധനകാര്യ വകുപ്പ് നൽകി. 2019-ൽ ബജറ്റ് അവതരിപ്പിച്ച നിര്‍മല ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി.

കോൺഗ്രസിന്‍റെ പി. ചിദംബരവും 2004-05 മുതൽ 2008-09 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിരുന്നു.നരസിംഹ റാവു സർക്കാരിന്റെ കാലത്ത് മൻമോഹൻ സിംഗിന് ധനകാര്യ വകുപ്പിന്റെ ചുമതല നൽകുകയും അദ്ദേഹം 1991-92 മുതൽ 1995-96 വരെയുള്ള ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

TAGS :

Next Story