Quantcast

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് പിന്തുണ വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

‘പ്രധാനമന്ത്രി പദം തൻ്റെ ജീവിത ലക്ഷ്യമല്ലെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചു’

MediaOne Logo

Web Desk

  • Updated:

    2024-09-15 04:06:29.0

Published:

15 Sept 2024 9:31 AM IST

nitin gadkari
X

നാഗ്പുർ: പ്രധാനമന്ത്രി പദവി വാഗ്ദാനവുമായി ഒരു മുതിർന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് ആ വാഗ്ദാനം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പുരിൽ നടന്ന ജേണലിസം അവർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയാകണമെന്നൊരു ആഗ്രഹം തനിക്കില്ല. ഒരു പ്രത്യയശാസ്ത്രവും ബോധ്യവും പിന്തുടരുന്ന ആളാണ് താനെന്ന് ആ നേതാവിനോട് പറഞ്ഞു. സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് നൽകിയ പാർട്ടിയിലാണ് ഞാൻ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ വശീകരിക്കാൻ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, ആരാണ് ഗഡ്കരിയെ സമീപിച്ചതെന്നോ എന്നാണ് സംഭവമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും നൈതിക കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഗഡ്കരി ഓർമിപ്പിച്ചു.

TAGS :

Next Story