Quantcast

മഹാസഖ്യ ചര്‍ച്ച: നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയെ കാണും

ആറ് വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധിയും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    23 Sep 2022 6:30 AM GMT

മഹാസഖ്യ ചര്‍ച്ച: നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയെ കാണും
X

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകുന്നേരമാണ് കൂടിക്കാഴ്ച. ആറ് വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധിയും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തുന്നത്.

2015ലെ ബിഹാർ തെരഞ്ഞെടുപ്പിന് മുന്‍പായി ഇഫ്താറിലാണ് നിതീഷ് കുമാറും സോണിയ ഗാന്ധിയും അവസാനമായി കണ്ടുമുട്ടിയത്. ഈ മാസം ആദ്യം ഡൽഹി സന്ദർശിച്ച നിതീഷ് കുമാര്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് ചികിത്സയ്ക്കായി സോണിയ ഗാന്ധി വിദേശത്തായിരുന്നു. ഞായറാഴ്ചത്തെ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍.

ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനുള്ള സാധ്യത കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. നിതീഷ് കുമാർ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ബി.ജെ.പി ഇതര പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എന്‍.സി.പി അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഇടത് നേതാക്കള്‍ എന്നിവരുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി.

Summary- The two top leaders of the Grand Alliance in Bihar- Chief Minister Nitish Kumar and Rashtriya Janata Dal's Lalu Yadav- will meet Congress chief Sonia Gandhi in Delhi on Sunday evening

TAGS :

Next Story