Quantcast

ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി നിതീഷ് കുമാർ; എൻ.ഡി.എ പ്രവേശനത്തിൽ തീരുമാനം ഉടൻ

ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-01-28 04:09:30.0

Published:

28 Jan 2024 2:48 AM GMT

ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി നിതീഷ് കുമാർ; എൻ.ഡി.എ പ്രവേശനത്തിൽ തീരുമാനം ഉടൻ
X

പട്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമാകുമോ എന്നതിൽ തീരുമാനം ഉടൻ. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഗവർണറുമായി കൂടിക്കാഴ്ച നടത്താനാൻ നിതീഷ് സമയം തേടി. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയിരിക്കുന്നത്. രാവിലെ പത്തരയോടെ ജെ.ഡി.യു എം.പമാരുടെയും എം.എല്‍.എമാരുടെയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഗവര്‍ണറെ കാണുക. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെയും തുടരാനുള്ള ശ്രമവും നിതീഷ് കുമാര്‍ നടത്തുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആർജെഡി - കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കുകയും ഈ സ്ഥാനം ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കാനും നീക്കം നടത്തുന്നുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. അവധി ദിനമാണെങ്കിലും ബിഹാറിലെ സെക്രട്ടേറിയേറ്റ് ഇന്നും പ്രവർത്തിക്കും എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 9 മണിക്ക് ബി.ജെ.പി എം.എൽ.എമാരുടെ യോഗവും നടക്കുന്നുണ്ട്.

ഏഴോളം കോൺഗ്രസ് എം.എൽ.എമാരെ ഫോണിൽ ബന്ധപ്പെടാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നനണ് സൂചന. തങ്ങൾക്ക് ചില കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്ന് ജെ.ഡി.യു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എം.എൽ.എമാർ കൂറുമാറുന്നത് തടയാനാണ് കോൺഗ്രസ് നീക്കം.

ഇന്നലെ മുഴുവൻ എം.എൽ.എമാരും എത്താത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗം കോൺഗ്രസ് ഇന്ന് ചേരും. സ്വന്തം പാർട്ടിയിൽ നിന്നുള്ള എം.എൽ.എമാരുടെ ചോർച്ച തടയുന്നതിന് ഒപ്പം ഹിന്ദുസ്ഥാനി അവാമി മോർച്ചയുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട് എ.ഐ.സി.സി നിയോഗിച്ച നിരീക്ഷകനായ ഭൂപേഷ് ബാഗലിൻ്റെ പട്ന സന്ദർശനത്തിൽ.

'ഇൻഡ്യ' മുന്നണിയും മഹാഘട്ട്ബന്ധനും തകർത്ത് പുറത്തുപോകുന്ന നിതീഷ് കുമാർ ഇന്ന് വൈകീട്ട് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ബംഗാൾ സന്ദർശനം മാറ്റിവെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയും ബീഹാറിൽ എത്തുന്നത്. നിതീഷ് കുമാർ ഗവർണറെ കണ്ടാൽ മറുനീക്കങ്ങൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തതിലുള്ള ആർ.ജെ.ഡിയും ആസൂത്രണം ചെയ്യുന്നുണ്ട്.

Summary :Nitish Kumar seeks time to meet governor today morning

TAGS :

Next Story