Quantcast

നിതീഷ് കുമാർ ഇന്‍ഡ്യ വിടുമോ? തീരുമാനം ഇന്ന് ഉണ്ടായേക്കും

ബി.ജെ.പി, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് പാർട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങൾ ഇന്ന് ചേരും

MediaOne Logo

Web Desk

  • Updated:

    2024-01-27 03:48:41.0

Published:

27 Jan 2024 2:17 AM GMT

A decision on whether Nitish Kumar leave INDIA bloc may be made today, Legislative party meetings of BJP, RJD, JDU and Congress parties will be held today in Bihar
X

നിതീഷ് കുമാര്‍

പാട്ന/ന്യൂഡല്‍ഹി: നിതീഷ് കുമാർ എൻ.ഡി.എയുടെ ഭാഗമാകുമോ എന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. ബി.ജെ.പി, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് പാർട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങൾ ഇന്ന് ചേരും. അതേസമയം, നിതീഷ് കുമാറിനെ പ്രതിരോധിക്കാനുള്ള ബദൽ നീക്കങ്ങളും ശക്തമാണ്.

മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് നിതീഷ് എൻ.ഡി.എക്കൊപ്പം പോകുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പിയുടെ പിന്തുണയിൽ രൂപീകരിക്കുന്ന സർക്കാരിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബി.ജെ.പിക്ക് നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്.

ബിഹാറിലെ സംഭവവികാസങ്ങളെ തുടർന്ന് തിരക്കിട്ട ചർച്ചകളാണ് പുരോഗമിക്കുന്നത്. ബി.ജെ.പി,ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് പാർട്ടികളെല്ലാം നിയമസഭാ കക്ഷി യോഗങ്ങൾ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഇൻഡ്യാ സഖ്യത്തിൽ നിതീഷിനെ ആരും ബഹുമാനിച്ചിരുന്നില്ലെന്നാണ് ജെ.ഡി.യു എം.എൽ.എ ഗോപാൽ മണ്ഡൽ ആരോപിച്ചത്. അതേസമയം, നിതീഷിനെതിരെ ബദൽനീക്കങ്ങളും ശക്തമാണ്.

നിതീഷ് കുമാറിന്റെ നീക്കത്തിൽ ജെ.ഡി.യുവിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. എട്ട് ജെ.ഡി.യു എം.എൽ.എമാർ ലാലു പ്രസാദ് യാദവിൻ്റെ ആർ.ജെ.ഡിയോട് അടുക്കുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

Summary: A decision on whether Nitish Kumar leave INDIA bloc may be made today, Legislative party meetings of BJP, RJD, JDU and Congress parties will be held today in Bihar

TAGS :

Next Story