Quantcast

പ്രതിപക്ഷ സഖ്യത്തിനുള്ള നീക്കം സജീവമാക്കി നിതീഷ് കുമാർ; ഇന്ന് രാഹുൽ ഗാന്ധിയുമായി ചർച്ച

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    22 May 2023 5:01 AM GMT

Nitish Kumar Can Return To NDA Any Time: Minister
X

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നിതീഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുന്നതിൽ എ.എ.പിക്ക് താൽപര്യമില്ല. ഈ സാഹചര്യത്തിലാണ് ചർച്ചകൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നില്ല. ഡൽഹിയിലെ അധികാരത്തർക്കത്തിൽ കേന്ദ്രം കൊണ്ടുവരുന്ന ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ കെജ്‌രിവാൾ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ നിതീഷ് കുമാറും കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും.

പട്‌നയിൽ പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടത്താനും നിതീഷ് കുമാർ തീരുമാനിച്ചിട്ടുണ്ട്. മമതാ ബാനർജിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ യോഗത്തിലേക്ക് അവരെ ക്ഷണിച്ചിരുന്നു. ജൂൺ ആദ്യവാരത്തിൽ യോഗം നടത്താനാണ് നിതീഷ് കുമാർ ആലോചിക്കുന്നത്. യോഗത്തിന്റെ തിയ്യതി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കാൻ കൂടിയാണ് നിതീഷ് കുമാർ എത്തുന്നത്. കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ് അസൗകര്യമറിയിച്ചതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ യോഗം വൈകിയത്.

TAGS :

Next Story