Quantcast

രാം കുമാറിനെതിരെ നടപടിയില്ല; കർഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചെന്ന പരാതി തള്ളി

കിസാൻ സഭ ദേശീയ എക്സിക്യൂട്ടീവ് അംഗമായ രാംകുമാർ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Sep 2021 2:04 AM GMT

രാം കുമാറിനെതിരെ നടപടിയില്ല; കർഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചെന്ന പരാതി തള്ളി
X

കർഷക സമരത്തെ തള്ളിപ്പറഞ്ഞെന്ന പരാതിയിൽ ഡോ. രാംകുമാറിനെതിരെ നടപടി എടുക്കില്ലെന്നു കിസാൻ സഭ. കിസാൻ സഭ ദേശീയ എക്സിക്യൂട്ടീവ് അംഗമായ രാംകുമാർ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

കർഷക സമരത്തിൽ ധനികരായ കർഷകരും കലാപത്തിൽ ഉൾപ്പെട്ടവരുമെല്ലാം പങ്കെടുക്കുന്നുണ്ട് എന്ന് ആസൂത്രണ ബോർഡ് അംഗം കൂടിയായ ഡോ.രാം കുമാർ പറഞ്ഞെന്നു സൂചിപ്പിച്ചാണ് കിസാൻ മോർച്ചയിലെ സംഘടനകൾ കിസാൻ സഭയ്ക്ക് പരാതി നൽകിയത്. സുർജിത് അനുസ്മരണത്തിന്‍റെ ഭാഗമായി വയനാട് ടി.എസ് പഠന കേന്ദ്രത്തിന്‍റെ വെബ്ബിനാറിൽ പങ്കെടുത്ത് രാം കുമാർ നടത്തിയ പ്രസംഗമാണ് വിവാദമായത്. കർഷക പ്രക്ഷോഭം നയിക്കുന്നത് ധനിക കര്‍ഷകരാണെന്നു രാം കുമാർ പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുസാഫിർ കലാപത്തിൽ പങ്കുള്ളവർ സമരത്തിൽ പങ്കെടുന്നു എന്നും അദ്ദേഹം പ്രസംഗിച്ചു.

കർഷക പ്രക്ഷോഭത്തെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി സംയുക്ത കിസാൻ മോർച്ചയിലെ ചില നേതാക്കളാണ് കിസാൻ സഭയ്ക്ക് പരാതി നൽകിയത്. കർഷക തൊഴിലാളികളും ഭൂവുടമകളും മാർക്സിയൻ കാഴ്ചപ്പാടിൽ രണ്ട് തട്ടിലാണെങ്കിലും കുത്തകകൾ കാർഷിക രംഗം പിടിച്ചടക്കാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന കാഴ്ചപ്പാടാണ് കിസാൻ സഭയ്ക്കുള്ളത്. കർഷക പ്രക്ഷോഭം ഇത്തരത്തിൽ രൂപരേഖ തയാറാക്കിയത്‌ രാം കുമാർ കൂടി പങ്കെടുത്ത കമ്മിറ്റിയാന്നെന്നു കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ്‌ പറഞ്ഞു. രാം കുമാർ നടത്തിയ പ്രസംഗം വിവാദമായതോടെ പൊതുജനങ്ങളിൽ നിന്ന് മറച്ചു യൂ ട്യൂബിൽ സ്വകാര്യമാക്കിയിരിക്കുകയാണ്.

TAGS :

Next Story