Quantcast

ആര്യന്‍ ഖാന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ആര്യന്‍ ഖാന്‍, അര്‍ബാസ് ഖാന്‍ മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേഖ എന്നിവര്‍ക്കും മറ്റു നാല് പ്രതികള്‍ക്കുമാണ് ജാമ്യം നിഷേധിച്ചത്.

MediaOne Logo

Web Desk

  • Updated:

    7 Oct 2021 5:18 PM

Published:

7 Oct 2021 2:00 PM

ആര്യന്‍ ഖാന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
X

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും കൂട്ടുപ്രതികൾക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു. ആര്യൻ ഖാൻ, അർബാസ് ഖാൻ മെർച്ചന്റ്, മുൻമുൻ ധമേഖ എന്നിവർക്കും മറ്റു നാല് പ്രതികൾക്കുമാണ് ജാമ്യം നിഷേധിച്ചത്. ഞായറാഴ്ച അറസ്റ്റിലായത് മുതൽ ഇവർ എൻ.സി.ബി കസ്റ്റഡിയിലാണ്. 11 വരെ കസ്റ്റഡി നീട്ടണമെന്ന എൻ.സി.ബിയുടെ ആവശ്യം തള്ളിയ കോടതി ഇവരെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇത്രയും ദിവസം കസ്റ്റഡിയിൽ വാങ്ങിയിട്ടും പ്രതികളുടെ മൊഴിയെടുക്കുക മാത്രമാണ് എൻ.സി.ബി ചെയ്തതെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ മനേഷിൻഡെ കോടതിയെ അറിയിച്ചു. ആര്യൻ ഖാന്റെ ഫോണും എൻ.സി.ബിയുടെ കയ്യിലാണ്. നേരത്തെ റിമാൻഡ് കാലാവധി നീട്ടിനൽകിയിട്ടും പുതിയതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇനിയും പ്രതികളെ റിമാൻഡ് ചെയ്യരുതെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

വാദം നടക്കുമ്പോൾ ഷാരൂഖ് ഖാന്റെ കാറ് കോടതിയുടെ പുറത്ത് ഉണ്ടായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയുടെ പിറകിലെ ഗെയ്റ്റിലൂടെയാണ് ഷാരൂഖിന്റെ കാർ പുറത്തേക്ക് പോയത്. അതേസമയം ഷാരൂഖ് ഖാൻ കാറിലുണ്ടയിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

TAGS :

Next Story