'ദീപാവലി ഓഫർ': ഒക്ടോബർ 27 വരെ ട്രാഫിക് ലംഘനങ്ങൾക്ക് പിഴയില്ലെന്ന് ഗുജറാത്ത് സർക്കാർ
സൂറത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് ഒക്ടോബർ 21 മുതൽ 27 വരെ നിയമലംഘനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ഈടാക്കില്ലെന്നറിയിച്ചത്.
വഡോദര: ദീപാവലി പ്രമാണിച്ച് ഒക്ടോബർ 27 വരെ ട്രാഫിക് ലംഘനങ്ങൾക്ക് പിഴയിടില്ലെന്ന് ഗുജറാത്ത് സർക്കാർ. സൂറത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് ഒക്ടോബർ 21 മുതൽ 27 വരെ നിയമലംഘനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ഈടാക്കില്ലെന്നറിയിച്ചത്.
ഹെൽമറ്റ്,ലൈസൻസ് തുടങ്ങിയവ ഇല്ലാതെ വാഹനമോടിച്ചാൽ പൊലീസ് ഉപദേശിച്ച് വിടുക മാത്രമാവും ഇളവ് കാലയളവിൽ ചെയ്യുക എന്നും എന്നാൽ അതിനർഥം ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക എന്നല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ വിവാദവും ഉടലെടുത്തു. ഇലക്ഷൻ മുന്നിൽക്കണ്ടു കൊണ്ടുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ പരക്കെ ഉയരുന്ന ആരോപണം.
Next Story
Adjust Story Font
16