ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ ആർക്കും കഴിയില്ല, പക്ഷപാതരഹിതമായ വോട്ടെണ്ണൽ നാളെ നടക്കും; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ഒരു ശ്രമം മാത്രമാണ്
വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ ആർക്കും കഴിയില്ല. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. പക്ഷപാതരഹിതമായ വോട്ടെണ്ണൽ നാളെ നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം ടൈംസ് നൗവിനോട് പറഞ്ഞു.
Nobody can hack an EVM. It is absolutely safe machine. Every citizen should feel proud that India has taken a lead & leap in the direction of EVMs: CEC Sushil Chandra in conversation with @navikakumar #March10WithTimesNow pic.twitter.com/8cb2aXetpD
— TIMES NOW (@TimesNow) March 9, 2022
സുരക്ഷിതവും സുതാര്യവുമായാണ് വോട്ടെടുപ്പ് നടത്തിയത്. മെഷീൻ ഹാക്ക് ചെയ്യാൻ കഴിയില്ല. ഇന്ത്യ ഇവിഎമ്മുകളുടെ കാര്യത്തിൽ കുതിച്ചുചാട്ടം നടത്തിയതിൽ ഓരോ പൗരനും അഭിമാനിക്കണമെന്നും സുശീൽ ചന്ദ്ര പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയാണെന്നും പ്രാദേശിക സ്ഥാനാർത്ഥികളെ അറിയിക്കാതെ വാരാണസി ജില്ലാ മജിസ്ട്രേറ്റ് അവ കൊണ്ടുപോകുകയാണെന്നും അഖിലേഷ് യാഥവ് ആരോപിച്ചിരുന്നു.
Attempt to spread false information won't be tolerated at all: CEC Sushil Chandra tells @navikakumar #March10WithTimesNow pic.twitter.com/gj5tIzwKDl
— TIMES NOW (@TimesNow) March 9, 2022
'ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ഒരു ശ്രമം മാത്രമാണ്. വാരണാസിയിലെ ഇവിഎമ്മുകൾ പരിശീലന ആവശ്യങ്ങൾക്കായി പുറത്തായിരുന്നു. പോളിങ്ങിനായി ഉപയോഗിക്കുന്ന ഇവിഎം സുരക്ഷിതമാണ'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രക്കിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിൻറേതെന്ന് കരുതുന്ന ദ്യശ്യങ്ങൾ സമാജ്‌വാദി പാർട്ടി അനുയായികൾ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പരിശീലന ആവശ്യങ്ങൾക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പൊള്ളയായ ആരോപണമുന്നയിക്കുകയാണ് എന്നുമാണ് വാരണാസി ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ പറഞ്ഞത്.
Adjust Story Font
16