Quantcast

'ആളുകൾക്ക് മടുത്തു; 100 ലക്ഷം ഡോസുകൾ ഉപയോഗശൂന്യമായി'; കൊവിഷീൽഡ് ഉൽപാദനം നിർത്തിയെന്ന് അദാർ പൂനാവാല

രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാക്‌സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    22 Oct 2022 2:47 AM GMT

ആളുകൾക്ക് മടുത്തു; 100 ലക്ഷം ഡോസുകൾ ഉപയോഗശൂന്യമായി; കൊവിഷീൽഡ് ഉൽപാദനം നിർത്തിയെന്ന് അദാർ പൂനാവാല
X

പൂനെ:

വിഷീൽഡ് വാക്സിൻ ഉത്പാദനം നിർത്തിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഇഒ അദാർ പൂനവാല. ലഭ്യമായ മൊത്തം സ്റ്റോക്കിൽ ഏകദേശം 100 ദശലക്ഷം ഡോസുകൾ കഴിഞ്ഞ വർഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ വാക്‌സിൻ മാനുഫാക്‌ചേഴ്‌സ് നെറ്റ് വർക്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.

'ആളുകൾക്കിടയിൽ പൊതുവായ അലസത ഉള്ളതിനാൽ ബൂസ്റ്റർ വാക്സിനുകൾക്ക് ആവശ്യമില്ല. കൂടാതെ അവർ പകർച്ചവ്യാധിയിൽ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 'കൊവോവാക്സ് രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്നതാണ് ആവശ്യം. ഡബ്ല്യൂഎച്ച്ഒ ഇത് അനുവദിച്ചാൽ, ഒരുപക്ഷെ ഇന്ത്യൻ റെഗുലേറ്റർ അത് അനുവദിക്കുകയും ചെയ്യും. എന്നാൽ ബൂസ്റ്റർ ഡോസുകൾക്കും ഡിമാൻഡ് ഇല്ല. പൊതുവെ ആലസ്യം ഉണ്ട്, ആളുകൾ കോവിഡ്, വാക്സിനുകൾ എന്നിവ മടുത്തു, സത്യം പറഞ്ഞാൽ, എനിക്കും അത് മടുത്തു' അദ്ദേഹം പറഞ്ഞു.

'പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്നതുപോലെ ഇന്ത്യയിൽ, പകർച്ചവ്യാധി ഷോട്ടുകൾ എടുക്കുന്ന സംസ്‌കാരംനമ്മള്‍ക്കില്ല. 2010 ൽ ഞങ്ങൾ കുറച്ച് വാക്സിനുകൾ പുറത്തിറക്കിയിരുന്നു. 2011 ൽ എച്ച്1 എൻ1 പകർച്ചവ്യാധി വന്ന സമയത്ത് ആരും ആ വാക്സിൻ എടുത്തില്ല. പകർച്ചവ്യാധി ഭയപ്പെടുത്തുന്ന ഒന്നല്ല. ആളുകൾ അത് എടുക്കാൻ താത്പര്യപ്പെടുന്നുമില്ല' അദ്ദേഹം പറഞ്ഞു.രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാക്‌സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.


TAGS :

Next Story