Quantcast

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്ന് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ

''ക്ഷേത്രത്തെ മോദി രാഷ്ട്രീയവൽക്കരിച്ചു. ഒരാളുടെ പേര് പ്രചരിപ്പിക്കാൻ മത നിയമങ്ങൾ മറികടക്കുന്നത് ദൈവത്തിനെതിരായ കലാപമാണ്''

MediaOne Logo

Web Desk

  • Updated:

    2024-01-15 18:06:49.0

Published:

15 Jan 2024 6:03 PM GMT

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്ന് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ
X

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്ന് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി.

'ചടങ്ങിലേക്ക് ക്ഷണിച്ചാൽ താൻ തീർച്ചയായും അയോധ്യയിലേക്ക് പോകും. എന്നാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. താൻ മോദി വിരുദ്ധനല്ല, എന്നാൽ ക്ഷേത്രത്തെ മോദി രാഷ്ട്രീയവൽക്കരിച്ചു. ഒരാളുടെ പേര് പ്രചരിപ്പിക്കാൻ മത നിയമങ്ങൾ മറികടക്കുന്നത് ദൈവത്തിനെതിരായ കലാപമാണെന്നും ദി വയറിന് നൽകിയ അഭിമുഖത്തിൽ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് സനാതന ധര്‍മ്മത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാണെന്ന് വ്യക്തമാക്കിയാണ് ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വേദങ്ങള്‍ക്ക് വിരുദ്ധമായാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അതിനാല്‍ അതില്‍ പങ്കെടുക്കാനാകില്ലെന്നും പുരി ഗോവര്‍ധനപീഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

More to watch

TAGS :

Next Story